നെല്ലിയാമ്പതിയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില

നെല്ലിയാമ്പതി: മേഖലയിലെ ടൂറിസം പോയൻറുകളിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നതായി പരാതി. സീസൺ ആയതോടെ വാഹനങ്ങളിൽ വിവിധ ഭാഗങ്ങളിൽനിന്ന്​ നൂറുകണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്. പ്രധാന ആകർഷണ കേന്ദ്രങ്ങളായ സീതാർകുണ്ട്, ഹിൽടോപ് ഭാഗങ്ങളിൽ ജനങ്ങൾ തിക്കിത്തിരക്കിയാണ് കാഴ്ചകൾ കാണാനെത്തുന്നത്. സാമൂഹിക അകലമുൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ പാലിക്കപ്പെടുന്നില്ല. കുട്ടികളും സ്ത്രീകളുമടക്കം അനേകം സന്ദർശകർ നിത്യേന എത്തുന്നുണ്ട്. അവധിക്കാലത്ത് സാധാരണ ഉണ്ടാകുന്ന തിരക്കാണ് ഇപ്പോഴുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്​ അധികൃതർ നിർദേശം നൽകിയിട്ടും പാലിക്കപ്പെടുന്നില്ല. ഇത്​ പരിശോധിക്കാനും ഇവിടെ സംവിധാനമില്ല. നെല്ലിയാമ്പതി മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.