ആലത്തൂർ: കാർഷിക മേഖലയിലെ പൈതൃക ഓർമ വിളിച്ചോതുന്ന ആചാരങ്ങളിലെ ചാലിടൽ (വിത്തിറക്കൽ) ചടങ്ങ് നടത്തി. കഴനി കല്ലേപ്പുള്ളി മഞ്ഞപ്ര വീട്ടിൽ ശിവരാമനെഴുത്തച്ഛനാണ് പൈതൃകം കൈവിടാതെ മുന്നോട്ടുപോകുന്നത്. വിഷു കണിക്ക് ശേഷം രാവിലെ നടത്തിവരുന്ന പരമ്പരാഗത ചടങ്ങാണ് ചാലിടൽ. കർഷകർ അടുത്ത വിള ഇറക്കുന്നതിനായി കരുതിയിട്ടുള്ള വിത്ത് വയലുകളിൽ കൊണ്ടുവന്ന് ഭൂമി പൂജ നടത്തി കുറച്ചുവിത്ത് വിതക്കുന്ന ചടങ്ങാണ് ചാലിടൽ. മുൻകാലങ്ങളിൽ കന്നുകളെ കൊണ്ട് ഉഴുതാണ് ചടങ്ങ് നടത്തിയിരുന്നത്. ഇന്ന് കർഷകർ കന്നുകാലികളെ വളർത്താത്തതുകൊണ്ട് യന്ത്രം ഉപയോഗിക്കുന്നു. മാത്രമല്ല ചടങ്ങിൻെറ മറ്റൊരു സവിശേഷത കരുതിവെച്ച വിത്തിൻെറ ഗുണമേന്മ പരിശോധന കൂടിയാണ് ചാലിടൽ. 100 വിത്തിൽ എത്ര എണ്ണം മുളച്ചു എന്ന് തിട്ടപ്പെടുത്തിയാൽ ഒരുപറക്ക് എത്ര അളവിൽ വിതക്ക് വിത്തിറക്കണമെന്ന് കർഷകർ കണക്കാക്കും. പൂർവികരുടെ ആചാരത്തിൻെറ പൊരുൾ വരുംതലമുറക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ദൗത്യം കൂടി ഇത്തരം അനുഷ്ഠാനങ്ങളിൽ അടങ്ങിയിരിക്കുന്നു. pew chalidal കഴനി കല്ലേപ്പള്ളി പാടശേഖരത്തിൽ ശിവരാമനെഴുത്തച്ചൻ കുടുംബാംഗങ്ങളും അയൽകർഷകരും ചേർന്ന് നടത്തിയ ചാലിടൽ ചടങ്ങ് PE- PRY - 3 കല്ലേക്കാട് നടന്ന അപകടത്തിൽ കാറിൻെറ മുൻവശം തകർന്നപ്പോൾ PE- PRY - 2 കോട്ടായി മേഖലയിൽ ബുധനാഴ്ച തീറ്റ തേടി എത്തിയ ചെമ്മരിയാട്ടിൻപറ്റം PE - PRY - 1 മാത്തൂർ വെട്ടിക്കാട് പ്രദേശത്ത് പത്തുവർഷമായി അടഞ്ഞുകിടക്കുന്ന അയ്യങ്കാളി സ്മാരക കലാണ മണ്ഡപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.