ജെ.കെ നഗർ റോഡിൽ വെള്ളക്കെട്ട്

ഒറ്റപ്പാലം: വെന്തുരുകുന്ന വേനൽച്ചൂടിലേക്ക് പെയ്തിറങ്ങിയ ആശ്വാസമഴ കണ്ണിയംപുറം ജെ.കെ നഗർ നിവാസികൾക്ക് ദുരിതമായി. കണ്ണിയംപുറം- തൃക്കങ്ങോട് പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതാണ് നാട്ടുകാരെ വലക്കുന്നത്. ചളിവെള്ളം തളംകെട്ടിയതോടെ ഇതുവഴിയുള്ള യാത്രക്കാർ വലഞ്ഞു. ഇരുചക്ര വാഹന യാത്രക്കാർക്കാണ് ഇത് കൂടുതൽ ഭീഷണിയാകുന്നത്. തിങ്കളാഴ്ച രാത്രി പെയ്ത മഴയിലാണ് റോഡ് വെള്ളത്തിനടിയിലായത്. വേനലിൽ കുടിവെള്ള ക്ഷാമവും മഴക്കാലത്ത് വെള്ളക്കെട്ടും പ്രദേശവാസികൾക്ക് പരിഹാരമില്ലാത്ത പ്രതിസന്ധികളാണ്. സ്വകാര്യ ബസ് ഉൾ​െപ്പടെ സർവിസ് നടത്തുന്ന പാതയാണിത്. ഏതാനും വീട്ടുടമകൾ ചുറ്റുമതിൽ കെട്ടിയ ശേഷമാണ് വെള്ളക്കെട്ട് ആരംഭിച്ചതെന്ന് പരിസരവാസികൾ പറഞ്ഞു. കാലങ്ങളായി വെള്ളം പോയിരുന്ന ചാലിൽ ഒഴുക്ക് തടസ്സപ്പെട്ടതായാണ് ആക്ഷേപം. മഴക്കാലത്ത് ഇതുമൂലമുള്ള ദുരിതം പലമടങ്ങായി മാറുമെന്നും നാട്ടുകാർ പറഞ്ഞു. pew_otp_ 3 കണ്ണിയംപുറം ജെ.കെ നഗർ റോഡിലെ വെള്ളക്കെട്ട് (പടം mail - ൽ )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.