കോട്ടായിയിൽ ടേക്ക് ബ്രേക്ക് കെട്ടിടം അന്തിമഘട്ടത്തിൽ

കോട്ടായി: പല വിധ ആവശ്യങ്ങൾക്കായി കോട്ടായിയിൽ എത്തുന്നവർക്ക് ചുരുങ്ങിയ വിലക്ക് ചായയും എണ്ണപ്പലഹാരങ്ങളും ലഭിക്കുന്നതിന് ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തിൽ സൗകര്യമൊരുങ്ങുന്നു. ടേക്കി ബ്രേക്ക് എന്ന പേരിൽ പണിയുന്ന ഷെൽട്ടർ കെട്ടിടത്തി​ൻെറ പണി അന്തിമഘട്ടത്തിലാണ്. മാവേലി സൂപ്പർ മാർക്കറ്റി​ൻെറയും ഹൈസ്കൂളി​ൻെറയും ഇടക്കുള്ള കംഫർട്ട് സ്​റ്റേഷ​ൻെറ തൊട്ടടുത്താണ് കെട്ടിടം പണിതിട്ടുള്ളത്. കെട്ടിടം പണിതീരുന്ന മുറക്ക് താത്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകളെ ഏൽപിക്കാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സതീഷ് അറിയിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോൾ ചുരുങ്ങിയ വിലക്ക് ചായയും എണ്ണപ്പലഹാരങ്ങളും നൽകാനാകുമെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത് പടം - Email PE- PRY - 1 കോട്ടായിയിൽ നിർമിക്കുന്ന ടേക്കി ബ്രേക്ക് കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.