മാത്തൂർ: രണ്ടാം വിള കൊയ്തു കഴിഞ്ഞ് മാസങ്ങളായിട്ടും നെല്ല് സംഭരിക്കാൻ ഏജൻറ് എത്താത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. മഴയുടെ ലക്ഷണം കണ്ടാൽ മാത്തൂർ മേഖലയിലെ കർഷകർക്ക് ഉള്ള് പിടയുകയാണ്. മില്ലുകാരും ഏജൻറുമാരും ഒത്തുകളിച്ച് കർഷകരെ വഞ്ചിക്കുകയാണെന്നും ഇതിനെതിരെ കർഷകരെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശിവരാജനും ജില്ല സെക്രട്ടറി പി.വി. പങ്കജാക്ഷനും പറഞ്ഞു. നെല്ലെടുക്കാൻ വരുമെന്ന് ഏജൻറുമാർ കർഷകരെ കബളിപ്പിക്കുകയാണെന്നും ദിവസങ്ങളായി കർഷകർ കാത്തിരിക്കുകയാണെന്നും പറയുന്നു. നെല്ല് കൊണ്ടുപോയ ഏജൻറിനോട് പി.ആർ.എസ് ചോദിച്ചാൽ ഉടൻ തരാമെന്ന് പറഞ്ഞ് സ്ഥലം വിടുകയാണെന്നും കർഷകർ പറയുന്നു. ഏജൻറുമാരുടെ ഇഷ്ടക്കാരായ കർഷകരുടെ മാത്രം നെല്ല് എടുക്കുന്നതായും പരാതിപ്പെടുന്നു. ഇനിയും കർഷകരോടുള്ള അവഗണന തുടർന്നാൽ നെല്ല് കയറ്റിയ വാഹനങ്ങൾ തടയുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നാണ് കർഷകർ പറയുന്നു. പടം - Email PE- PRY - 1 മാത്തൂരിൽ രണ്ടാം വിള നെല്ല് എടുക്കാൻ ഏജൻറിനെയും കാത്ത് ചാക്കിലാക്കി സൂക്ഷിച്ച നെല്ല്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.