ഭാരതപ്പുഴ; സമഗ്ര പദ്ധതി വേണമെന്ന്​ സെമിനാർ

പട്ടാമ്പി: ഭാരതപ്പുഴ സംരക്ഷണത്തിന് സമഗ്ര പദ്ധതികൾ വേണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരട് വികസന രേഖ ജില്ല പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ എ. ഷാബിറക്ക് നൽകി വി.ടി. ബൽറാം എം.എൽ.എ പ്രകാശനം ചെയ്​തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സജിത വിനോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. സരിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍മാരായ കമ്മുക്കുട്ടി എടത്തോള്‍, ജില്ല പഞ്ചായത്ത്​ അംഗം എ.എന്‍. നീരജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.ടി. മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം.ടി. മുഹമ്മദലി, എ.കെ.എം. സക്കരിയ, ആനന്ദവല്ലി, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ പി.ടി.എം. ഫിറോസ്, ഷഫീന ഷുക്കൂര്‍, ഷൈമ ഉണ്ണികൃഷ്ണന്‍, മെംബര്‍മാരായ കെ.എ. റഷീദ്, തസ്നീമ ഇസ്മായില്‍, പി.പി. ഉണ്ണികൃഷ്ണന്‍, ഗീത മണികണ്ഠന്‍, എം.കെ. മുഹമ്മദ്, പി.കെ. ബഷീര്‍, പി. പ്രസന്ന, കെ. ബിന്ദു, കെ.എസ്. സരിത എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു. ഫോട്ടോ: ptb 161 പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.