താൽക്കാലിക ജീവനക്കാരെ പുറത്താക്കിയതിൽ പ്രതിഷേധം

മങ്കര: ഗ്രാമപഞ്ചായത്തിലെ നാല് താൽക്കാലിക ജീവനക്കാരെ പുറത്താക്കിയതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന്​ സി.പി.എം മങ്കര ലോക്കൽ കമ്മിറ്റി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി അംഗത്തെ കൂട്ടുപിടിച്ച് വോട്ടിങ്​ നടത്തിയാണ്​ ഇവരെ പുറത്താക്കിയത്​. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും ലോക്കൽ കമ്മിറ്റി പറഞ്ഞു. സെക്രട്ടറി സി.എം. അബ്​ദുറഹ്​മാൻ, ഇ.ആർ. ശശി, സി.കെ. ചെന്താമരാക്ഷൻ, ഇ.പി. സുരേഷ്, കെ.വി. രാമചന്ദ്രൻ, ഒഴിവാക്കപ്പെട്ട ജീവനക്കാരും പങ്കെടുത്തു. കോളജ് ഉദ്ഘാടനം: സി.പി.ഐയെ മാറ്റി നിറുത്തിയെന്ന്​ മണ്ണൂർ: പത്തിരിപ്പാലയിൽ ഉദ്ഘാടനം ചെയ്ത സർക്കാർ ആർട്സ് ആൻഡ്​ സയൻസ് കോളജി​ൻെറ ഉദ്ഘാടന ചടങ്ങിലേക്ക് സി.പി.ഐയെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധാർഹമാ​െണന്ന് മണ്ണൂർ ലോക്കൽ കമ്മിറ്റി. മറ്റു മുഴുവൻ പാർട്ടികളേയും ക്ഷണിച്ചിട്ടുണ്ട്. നടപടി ശരിയല്ലെന്നും സി.പി.ഐ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോക്കൽ സെക്രട്ടറി തങ്കപ്പൻ, വി.കെ. കാളിദാസൻ, കെ.വി. മുഹമ്മദ്, കെ. വാസുദേവൻ, മണികണ്ഠൻ, ശിവദാസൻ, സുനീർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.