ആലത്തൂർ: കൃഷിഭവനിലെ 17 പാടശേഖര സമിതികളുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 17 മുതൽ മാർച്ച് ഏഴുവരെ ചേരുമെന്ന് കൃഷി ഒാഫിസർ അറിയിച്ചു. ബുധനാഴ്ച രാവിലെ 10ന് വെങ്ങന്നൂർ ഊരങ്കോട് പാടശേഖരത്തിലാണ് ആദ്യ യോഗം. വെങ്ങന്നൂർ ജി.എൽ.പി സ്കൂളിലാണ് പരിപാടി. യോഗത്തിനെത്തുന്ന കർഷകർ ഭൂനികുതി അടച്ച രശീതി, പൊസിഷൻ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിൻെറ കോപ്പി, ആധാർ കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണമെന്ന് അധികൃതർ അറിയിച്ചു. മൊബൈൽ ഫോണും കൈയിൽ കരുതണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.