അപകടം വി​െട്ടാഴിയാതെ ശിരുവാണി ജങ്​ഷൻ

കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ ഇടക്കുർശി-ശിരുവാണി ജങ്​ഷനിലെ അപകടങ്ങൾ ഒഴിയുന്നില്ല. ശിരുവാണി സാഗർ അണക്കെട്ട് പ്രദേശത്തേക്കുള്ള മലയോര റോഡ്, പാലക്കാട് റോഡ്, മണ്ണാർക്കാട് റോഡ്, കനാൽ തീരപാത എന്നിവ സന്ധിക്കുന്ന പ്രധാന ജങ്​ഷനാണിത്. വാഹന തിരക്കേറിയ സമയങ്ങളിൽ കൂട്ടിയിടിയും തർക്കവും പതിവാണ്. ഇരുചക്ര മുൾപ്പെടെയുള്ള വാഹനങ്ങളുടെ പെരുപ്പവും അശ്രദ്ധയുമാണ്​ മിക്ക അപകടങ്ങളിലും വില്ലനാവു​ന്നതെന്ന്​ അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ജങ്​ഷനിൽ ബസുകൾ നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും പല സ്ഥലങ്ങളിലാണ്. ഇതും അപകട സാധ്യത വർധിപ്പിക്കുന്നു. ഇവിടെ ബസ്​സ്​റ്റോപ്പ് പുനർ നിർണയിക്കുകയും രണ്ട് ദിശകളിലും അടയാള ബോർഡുകളും സ്ഥാപിക്കുകയും ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്​ വർഷങ്ങളോളം പഴക്കമുണ്ട്​. പടം) KL KD Edakurusi ദേശീയപാത ശിരുവാണി ജങ്​ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.