മണ്ണൂർ: കാഴ്ച നഷ്ടപ്പെട്ട വയോധികയുടെ തകർന്ന വീട് നവീകരിച്ച് നൽകി ഗ്രാമപഞ്ചായത്തംഗം. മണ്ണൂർ പഞ്ചായത്തിലെ നെല്ലിക്കാട് സ്വദേശി 98 കാരിയായ ലക്ഷ്മിക്കാണ് പഞ്ചായത്ത് ഉപാധ്യക്ഷൻ കൂടിയായ ഒ.വി. സ്വാമിനാഥൻെറ നേതൃത്വത്തിൽ പ്രവർത്തകർ തകർന്ന വീട് നന്നാക്കി നൽകിയത്. കേരളശേരി സ്വദേശിയായ ഹനീഫയടക്കമുള്ള ജീവകാരുണ്യ പ്രവർത്തകരായ സജിമണ്ണൂർ, അസീസ്, എം.സി. വിശ്വം, അർജുൻ, ടി.ആർ. ശശി, സുന്ദര കുമാരി, ഉണ്ണികൃഷ്ണൻ, കെ. സെയ്തലവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നവീകരണം. ചിത്രം - PEWPTPL. നെല്ലിക്കാട് ലക്ഷ്മിക്ക് ഗ്രാമപഞ്ചായത്തംഗത്തിൻെറ ശ്രമദാനത്തിൽ വീട് നവീകരിച്ചു നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.