*ചുമട്ടുതൊഴിലാളി സംയുക്ത സമരം 18ന് തൃശൂർ: ജില്ല ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് യോഗം ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂനിയനുകൾ ബഹിഷ്കരിച്ചു. ജില്ലയിൽ വിവിധയിടങ്ങളിലുള്ള ഒഴിവുകൾ നികത്തുന്നതിൽ യൂനിയനുകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയ തീരുമാനങ്ങൾ നടപ്പാക്കുന്നില്ല. മറ്റ് ജില്ലകളിൽ യൂനിയനുകൾ സ്വീകരിക്കുന്ന പൊതുധാരണകളിൽ നടപ്പാക്കുന്നതിന് സി.ഐ.ടി.യു തടസ്സപ്പെടുത്തുന്നതായും യൂനിയനുകൾ ആരോപിച്ചു. ഐ.എൻ.ടി.യു.സി പ്രതിനിധി ഇ. ഉണ്ണികൃഷ്ണൻ, ബി.എം.എസ്. പ്രതിനിധി എം.കെ. ഉണ്ണികൃഷ്ണനുമാണ് ക്ഷേമബോർഡ് യോഗം ബഹിഷ്കരിച്ചത്. ജില്ലയിൽ നിലവിൽ 312 ഒഴിവുകൾ ഉള്ളതിൽ 102 പേർ പകരക്കാരായി ജോലി നോക്കുകയാണ്. ബോർഡിൻെറയും സി.ഐ.ടി.യു.വിൻെറയും നിലപാട് പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ 18ന് യോജിച്ച സമരം നടത്തുമെന്നും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.