കുറ്റകൃത്യ ഇരകൾക്കും ആശ്രിതർക്കും സ്വയം തൊഴിൽ സഹായം

തൃശൂർ: കുറ്റകൃത്യങ്ങൾക്ക്​ ഇരയായി മരിച്ചവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്ക് പറ്റിയവർക്കും സ്വയം തൊഴിലിന് ധനസഹായത്തിന്​ സാമൂഹിക നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഭാര്യക്കോ ഭർത്താവിനോ അവിവാഹിതരായ മക്കൾക്കോ ധനസഹായത്തിന് അപേക്ഷിക്കാം. റോഡപകടങ്ങളിൽ പരിക്കുപറ്റിയവരെ ഈ പദ്ധതിയിൽ പരിഗണിക്കില്ല. കുറ്റകൃത്യം നടന്ന് അഞ്ചുവർഷത്തിനകം ധനസഹായത്തിന് അപേക്ഷിക്കണം. ധനസഹായം ഉപയോഗിച്ച് ആരംഭിക്കുന്ന തൊഴിൽ യൂനിറ്റ് മൂന്നുവർഷത്തിനുള്ളിൽ കൈമാറ്റം ചെയ്യുവാൻ പാടില്ല. പദ്ധതിയെ സംബന്ധിച്ചുള്ള വിശദവിവരങ്ങളും അപേക്ഷ ഫോറങ്ങളും അയ്യന്തോൾ സിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല പ്രൊബേഷൻ ഓഫിസറുടെ ഓഫിസിൽ ലഭിക്കും. ഫെബ്രുവരി 19 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഫോൺ: 04872363999.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.