മണ്ണാര്‍ക്കാട്: കാത്തിരിപ്പുകള്‍ക്കൊടുവില്‍ മണ്ണാർക്കാട് പൊലീസ് സബ് ഡിവിഷന്‍ യാഥാർഥ്യമാകുന്നു. മണ്ണാർക്കാട് ഡിവൈ.എസ്.പി ഓഫിസ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പുതുതായി അനുവദിച്ച 25 സബ് ഡിവിഷനുകളിലാണ് മണ്ണാര്‍ക്കാടും ഉൾപ്പെട്ടത്. നിലവില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ സ്‌റ്റേഷനുകള്‍ ഷൊര്‍ണൂര്‍ ഡിവൈ.എസ്പിക്ക് കീഴിലാണ്. ഈ ഓഫിസ് വിഭജിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ചെര്‍പുളശ്ശേരി, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുത്തി മണ്ണാര്‍ക്കാട് സബ് ഡിവിഷന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. മലയോര മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഷൊര്‍ണൂര്‍ ഓഫിസിലെത്തണമെങ്കില്‍ മണിക്കൂറുകൾ യാത്ര ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.