കാറി​െൻറ ചില്ല് തകർത്ത്​ മോഷണം; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്​

കാറി​ൻെറ ചില്ല് തകർത്ത്​ മോഷണം; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്​ പാലക്കാട്: നഗരത്തിൽ മുനിസിപ്പല്‍ ബസ്​സ്​റ്റാന്‍ഡ‍ിന് സമീപം നിർത്തിയിട്ട കാറി​ൻെറ ചില്ല്​ തകർത്ത്​ ഒന്നരലക്ഷവും ഫോണും കവർന്ന സംഭവത്തിൽ അ​േന്വഷണം ഇതരസംസ്ഥാന മോഷ്​ടാക്കളിലേക്ക്​. സി.സി.ടി.വി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയ സംഘത്തെ പറ്റി കൃത്യമായ വിവരം ലഭിച്ചതായി പൊലീസ്​ പറഞ്ഞു. വിദഗ്​ധ മോഷണ സംഘമാണ്​ സംഭവത്തിന്​ പിന്നിൽ. തമിഴ്നാട്​ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന മോഷണസംഘം ഉടൻ അറസ്​റ്റിലായേക്കുമെന്നാണ്​ സൂചന. കഴിഞ്ഞ തിങ്കളാഴ്​ച വൈകീട്ട്​ എ​േട്ടാടെയാണ്​ നഗരത്തിൽ നിർത്തിയിട്ടിരുന്ന ഒറ്റപ്പാലം സ്വദേശി ആൻറണിയുടെ കാറിൻെറ ചില്ല് തകർത്ത് ഒന്നര ലക്ഷം രൂപയും ഫോണും കവർന്നത്. ബാഗിൽ സൂക്ഷിച്ചിരുന്ന എ.ടി.എം കാര്‍ഡുകളും നഷ്​ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. കാര്‍ നിര്‍ത്തിയിട്ടശേഷം ആൻറണി തുണിക്കടയിലേക്കുപോയ സമയത്ത്​ മോഷ്​ടാക്കൾ കാറി​ൻെറ ചില്ല്​ തകർക്കുകയായിരുന്നുവെന്നാണ്​ പൊലീസി​ൻെറ അനുമാനം. പൊലീസ്​ നടത്തിയ ​അന്വേഷണത്തിൽ മോഷ്​ടാക്കള്‍ കവര്‍ന്ന ബാഗ് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ബാഗിലുണ്ടായിരുന്ന പണവും രേഖകളും നഷ്​ടപ്പെട്ടു. കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തിന് സമീപം കാടുമൂടിക്കിടക്കുന്ന റെയില്‍വേയുടെ സ്ഥലം മോഷ്​ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും വിഹാര ​േകന്ദ്രമായിരിക്കുകയാണെന്ന്​ സമീപത്തെ വ്യാപാരികൾ 'മാധ്യമ'ത്തോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.