ചേരികുളത്തിൽ ചളിയും പായലും നിറഞ്ഞു

മുണ്ടൂർ: ഗ്രാമപഞ്ചായത്തിലെ പാലക്കീഴിന്​ സമീപത്തെ ചേരികുളം അവഗണനയിൽ. പുഴയും വലിയ ജലലഭ്യതയുള്ള പ്രധാന സ്രോതസ്സുകളും അന്യമായ ഉൾനാടൻ പ്രദേശത്ത് ദിവസേന നിരവധി വീട്ടുകാർ കുളിക്കുന്നതിനും അലക്കുന്നതിനും ആശ്രയിക്കുന്ന ചേരികുളം കാലപ്പഴക്കം കാരണം ശോച്യാവസ്ഥയിലാണ്. കുളത്തി​ൻെറ പാർശ്വഭിത്തി തകർന്ന ഭാഗം നന്നാക്കിയിട്ടില്ല. ഈ കുളത്തിൽ ചളിയും പായലും നിറഞ്ഞ് നികന്നതോടെ കുളം നാശത്തിലേക്ക്​ നീങ്ങുകയാണ്​. പ്രധാന ജലസ്രോതസ്സുകളുടെ സംരക്ഷണ പദ്ധതിയിൽ, ഈ കുളത്തിലെ മാലിന്യവും ചളിയും നീക്കി സംരക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കുളം നവീകരിക്കുന്നതിന് ഫണ്ട് ലഭിക്കുന്ന മുറക്ക് സത്വര നടപടി സ്വീകരിക്കുമെന്ന് മുണ്ടൂർ ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പടം) KL K D Cherikulam 1: ​ചളിയും പായലും നിറഞ്ഞ ചേരികുളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.