കൊടുവായൂർ: കൊടുവായൂർ ടൗണിൽ രാത്രിയും ഗതാഗതക്കുരുക്കുണ്ടാവുന്ന സാഹചര്യത്തിൽ ഉടൻ പരിഹാരം ഉണ്ടാവണമെന്ന് നാട്ടുകാർ. ചിറ്റൂർ താലൂക്കിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ കൊടുവായൂരിൽ രാത്രിസമയത്തും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് നാട്ടുകാർക്ക് ദുരിതമായി. പുലർച്ച നാല് മുതൽ പച്ചക്കറി വിപണി സജീവമാകുന്ന കൊടുവായൂരിൽ അർധരാത്രി വരെ തിരക്ക് നിലനിൽക്കും. ചരക്ക് ഇറക്കുന്നതിനും കയറ്റുന്നതിനുമായി വാഹനങ്ങൾ തലങ്ങും വിലങ്ങുമായി നിർത്തിയിടുന്നത് നിയന്ത്രിക്കാൻ പൊലീസ് ഇല്ലാത്തത് മിക്കപ്പോഴും ദുരിതമാകുന്നു. പാലക്കാട് റോഡ് ജങ്ഷൻ, കുഴൽമന്ദം റോഡ് ജങ്ഷനുകളിലാണ് ഗതാഗതക്കുരുക്ക് സ്ഥിരമായി ഉണ്ടാകുന്നത്. രാത്രി എട്ട് വരെ ഗതാഗത നിയന്ത്രണത്തിന് മൂന്ന് പൊലീസുകാരെ നിയമിക്കണമെന്ന ആവശ്യം നടപ്പാകാത്തതിനാൽ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.