അഗളി: അട്ടപ്പാടി വഴി തിരുവനന്തപുരം ഭാഗത്തേക്ക് കടത്തിക്കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങളും കഞ്ചാവും എക്സൈസ് വകുപ്പ് പിടികൂടി. കേരള-തമിഴ്നാട് അതിർത്തിയിലുള്ള എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരിമരുന്ന് കടത്തിവന്ന മഹേന്ദ്ര പിക്കപ്പ് വാൻ പിടിയിലായത്. വാഹനത്തിൽനിന്ന് 91,200 ഗ്രാം പുകയില ഉൽപന്ന പാക്കറ്റുകളും 400 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഡ്രൈവറും സഹായിയും പിടിയിലായി. ലഹരിമരുന്ന് കടത്തിനു പിന്നിൽ പ്രവർത്തിച്ചവരുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.