'മുഇൗനലി തങ്ങളുടെ പ്രസ്താവന തിരുത്തൽ വേണമെന്നതിൻെറ സൂചന' മലപ്പുറം: കശ്മീരിലെ കഠ്വയിൽ കൊല്ലപ്പെട്ട ബാലികയുടെ നീതിക്കായി യൂത്ത് ലീഗ് നടത്തിയ ഫണ്ട് സമാഹരണത്തിലെ തിരിമറി പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുസ്ലിംലീഗ് 2006ലെ അേത അവസ്ഥയിലേക്കാണ് തിരിച്ചുപോകുന്നത്. പാർട്ടിയിൽ തിരുത്തൽ വേണമെന്നതിൻെറ തെളിവാണ് പാണക്കാട് കുടുംബാംഗവും യൂത്ത് ലീഗ് അഖിേലന്ത്യ വൈസ് പ്രസിഡൻറുമായ മുഇൗനലി ശിഹാബ് തങ്ങളുടെ വേറിട്ട ശബ്ദം. ഗുജറാത്ത് ഭൂകമ്പ ഇരകൾ, സുനാമി ബാധിതർ എന്നിവർക്കുള്ള ഫണ്ടുകളും മുസ്ലിംലീഗ് വകമാറ്റി ചെലവഴിച്ചിരുന്നു. പിരിച്ച പണം ചെലവാക്കിയത് സംബന്ധിച്ച് ജനങ്ങളോട് പറയുന്നില്ലെങ്കിൽ പിരിക്കാൻ നിൽക്കരുത്. ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ കുടുംബത്തിന് സഹായം നൽകുമെന്നും ലീഗ് പ്രഖ്യാപിച്ചിരുന്നു. അവർക്ക് എത്ര തുക നൽകി, എങ്ങനെ നൽകി, എന്ന് നൽകി എന്നിവ വ്യക്തമാക്കണം. ലീഗിൻെറയോ യൂത്ത് ലീഗിൻെറയോ കൗൺസിലിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമല്ല. രശീതി പോലുമില്ലാതെ പള്ളികളിൽനിന്ന് ഉൾപ്പെടെയാണ് പിരിച്ചത്. അതിനാൽ കണക്ക് ജനങ്ങേളാട് പറയാൻ ബാധ്യസ്ഥരാണ്. ഫണ്ട് തിരിമറി ചോദിക്കാതിരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയും എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ കരാറിലേർപ്പെട്ടിരിക്കുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഡൽഹിയിൽനിന്ന് തിരിച്ചെത്തി നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ പിന്തുണക്കണമെന്നാണ് കരാർ. കുഞ്ഞാലിക്കുട്ടി ലക്ഷ്യം പൂർത്തിയാക്കിയാണോ തിരിച്ചെത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. ജോലിയും കൂലിയുമില്ലാത്ത യൂത്ത് ലീഗ് നേതാക്കൾ വലിയ വീട് നിർമിച്ചതും വിദേശയാത്രകളും അന്വേഷിക്കണം. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുടെ വീട്ടിൽ മറ്റൊരു ഘടകകക്ഷി നേതാവ് പോകുന്നതിൽ തെറ്റില്ല. എന്നാൽ, ഒരിടത്ത് മാത്രം വീണ്ടും വീണ്ടും പോകുന്നത് ശരിയല്ല. ടി.എം. ജേക്കബിൻെറയും പി.ജെ. ജോസഫിൻെറയും എ.എ. അസീസിൻെറയും വീട്ടിൽ പോകാൻ ഇവർ തയാറാകണെമന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.