തേഞ്ഞിപ്പലം: മുസ്‌ലിം സമൂഹത്തിൻെറ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ ഉയർച്ചയിൽ പണ്ഡിതരുടെ പങ്ക് വലുതാണെന്ന് എസ്.എം.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 110 മേഖലകളിലെ മഹല്ലുകളില്‍ നടപ്പാക്കുന്ന തര്‍ത്തീബ്-2021 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം.സി. മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, സി.ടി. അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, സി.എച്ച്. മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി, കെ.എം. കുട്ടി എടക്കുളം, ഹംസ ഹാജി മൂന്നിയൂര്‍, എ.കെ. ആലിപ്പറമ്പ്, കാടാമ്പുഴ മൂസ ഹാജി, പി.കെ. രായിന്‍ ഹാജി, സൈതുട്ടി ഹാജി പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. സലാം ഫൈസി മുക്കം സ്വാഗതവും അബ്ദുറഹ്മാന് പരുവമണ്ണ നന്ദിയും പറഞ്ഞു. mpg mt smf thartheeb2021 എസ്.എം.എഫ് തര്‍ത്തീബ്-2021 സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.