ചായക്കട നടത്തുന്ന രണ്ടുപേർക്ക് കോവിഡ്

മുതലമട: മുതലമട ഗ്രാമപഞ്ചായത്ത് ഓഫിസിനടുത്തുള്ള സ്ഥിരീകരിച്ചു. സ്ഥിരംസമിതി അധ‍്യക്ഷരുടെ തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലും പഞ്ചായത്ത് ഓഫിസിലുമുള്ള ജീവനക്കാർക്ക് ചായയും കടിയും വിതരണം ചെയ്തശേഷമാണ് കോവിഡ് പരിശോധനാ ഫലം വന്നത്. ഇതിനകം പറമ്പിക്കുളത്തു നിന്നുള്ള ആദിവാസികൾ ഉൾപ്പെടെ നൂറിലധികം പേർ ചായക്കടയിൽ കയറിയതായി നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് ഓഫിസിൽ കയറി ലഘുഭക്ഷണ വിതരണം നടത്തിയതിനാൽ പഞ്ചായത്ത് ഓഫിസ് ശുചീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചായക്കടക്കാരുമായി ഇടപഴകിയവർ ഒരാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തിലിരിക്കണമെന്നാണ് ആരോഗ്യ വകുപ്പിൻെറ നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.