ദാഹമകറ്റാന്‍ സെയ്തുവി​െൻറ രണ്ടാം കുടിവെള്ള പദ്ധതി

ദാഹമകറ്റാന്‍ സെയ്തുവി​ൻെറ രണ്ടാം കുടിവെള്ള പദ്ധതി ആനക്കര: സ്വന്തം ചെലവില്‍ കുടിവെള്ള പദ്ധതി നടപ്പാക്കി ആനക്കരയുടെ സെയ്തുക്ക. പഞ്ചായത്തിലെ 13ാം വാര്‍ഡിലാണ് കണിക്കരവളപ്പില്‍ സെയ്ത് കുടിവെള്ള പദ്ധതി നടപ്പാക്കി വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്​ സ്വന്തം ചെലവില്‍ 35 ലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്ന തരത്തില്‍ പദ്ധതി നടപ്പാക്കിയിരുന്നു. ഇതി​ൻെറ തുടര്‍ച്ചയെന്നോളം പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറുന്ന ചടങ്ങിനായി കരുതിയ പണം, കോവിഡി​ൻെറ പശ്ചാതലത്തില്‍ മാറ്റി ഉപയോഗിച്ച് ഇതേ വാര്‍ഡില്‍ മറ്റൊരു കുടിവെള്ള പദ്ധതി നടപ്പാക്കുകയാണ്. ഇതി​ൻെറ ഭാഗമായി കരുവാരക്കുന്നത് മുസ്തഫ സൗജന്യമായി നല്‍കിയ സ്ഥലത്ത് പുതിയ കുടിവെള്ള പദ്ധതിക്കായി കിണര്‍ നിർമിച്ചു കഴിഞ്ഞു. ഈ പദ്ധതിക്കായി മറ്റൊരു പ്രവാസി എ.വി. നാസര്‍ രണ്ട് ടാങ്ക് സൗജന്യമായി സമര്‍പ്പിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ വലിക്കും. നേരത്തെ നടപ്പാക്കിയ കുടിവെള്ള പദ്ധതിക്ക് കിണര്‍ വിട്ട് നല്‍കിയത് നാസര്‍ ഫൈസിയാണ്. മോട്ടോര്‍, പൈപ്പ് ലൈന്‍ വലിച്ച് ടാപ്പുകള്‍ സ്ഥാപിച്ച് നല്‍കിയതും തുടര്‍ന്നുള്ള അറ്റകുറ്റപണികള്‍ ചെയ്യുന്നതും സെയ്താണ്. ചേനക്കുഴി മുതല്‍ കവലവരെ നീളുന്നതാണ് കുടിവെള്ള പദ്ധതി. പുതിയ പദ്ധതിയില്‍ കുന്നിന്‍ മുകളില്‍ ടാങ്ക് സ്ഥാപിച്ച് അവിടെ നിന്ന് താഴോട്ടുള്ള വീടുകളിലേക്ക് വെള്ളം നല്‍കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇതി​ൻെറ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രണ്ട് പതിറ്റാണ്ടായി പ്രവാസിയായ ഇദ്ദേഹം അവിടെ ഒരു സ്വാകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ആനക്കര നീലിയാട് റോഡില്‍ സ്വന്തം ചെലവില്‍ കാല്‍ ലക്ഷത്തോളം രൂപ മുടക്കി മൂച്ചിത്താണിയില്‍ ബസ് വെയിറ്റിങ്​ ഷെഡ് നിർമിച്ചു കഴിഞ്ഞു. പഞ്ചായത്ത് ഇലക്​ഷന്‍ കാരണം ഇതി​ൻെറ ഉദ്ഘാടനവും കഴിഞ്ഞിട്ടില്ല. നിർമാണം പൂര്‍ത്തിയാക്കുന്ന കുടിവെള്ള പദ്ധതി ആനക്കര പഞ്ചായത്തിന് സമര്‍പ്പിക്കാനാണ് പരിപാടി. നിരവധി ആല്‍ബങ്ങളില്‍ വേഷമിട്ട സെയ്ത് ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ. ഷിംന. മക്കള്‍: സാവന, സായിമ, ഷെയാന്‍ pew saidu kiner പുതിയ പദ്ധതിക്കായി നിർമിച്ച കിണറിനരികില്‍ സെയ്ത് pew waiting shed മൂച്ചിത്താണിയില്‍ നിർമിച്ച ബസ് വെയിറ്റിങ്​ ഷെഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.