മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് നിലനിർത്തി

മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് തന്നെ നിലനിർത്തി. കഴിഞ്ഞ തവണത്തേക്കാൾ മികച്ച നേട്ടത്തോടെയാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയത്. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നത് മുതൽ നടന്ന തെരഞ്ഞെടുപ്പിൽ ഇത്‌വരെ യു.ഡി.എഫ് ആണ് ഭരണം കൈയാളുന്നത്. കഴിഞ്ഞ ഭരണസമിതിയിൽ യു.ഡി.എഫ്-9, എൽ.ഡി.എഫ്​-8 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇത്തവണ യു.ഡി.എഫ് 12 സീറ്റ് നേടി. എൽ.ഡി.എഫ് 5 സീറ്റിൽ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ തവണ മുസ്​ലിം ലീഗിലുണ്ടായ വിഭാഗീയതയാണ് യു.ഡി.എഫി​ൻെറ ശക്തി കുറച്ചതെങ്കിൽ ഇത്തവണ അത് എൽ.ഡി.എഫിനെയാണ് ബാധിച്ചത്. വിജയത്തിനിടക്കും അലനല്ലൂർ ഡിവിഷനിൽ ഡി.സി.സി സെക്രട്ടറി അഹമ്മദ് അഷ്‌റഫ് തോറ്റത് യു.ഡി.എഫിന് ക്ഷീണമായി. ഇദ്ദേഹത്തി​ൻെറ സ്ഥാനാർഥിത്വത്തിനെതിരെ കോൺഗ്രസിൽ ഉയർന്ന നീരസമാണ് തോൽവിക്ക് കാരണമെന്ന് പറയുന്നു. യു.ഡി.എഫിൽ ലീഗ് 6 , കോൺഗ്രസ് 6 എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫിൽ സി.പി.എം-3, സി.പി.ഐ-1, എൻ.സി.പി-1 എന്നിങ്ങനെയാണ് കക്ഷിനില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.