ഒലവക്കോട്​ റെയിൽവേ സ്​റ്റേഷനിൽ മേൽപാലം നിർമാണം പുരോഗമിക്കുന്നു

പാലക്കാട്​: ഒലവക്കോട്​ റെയിൽവേ സ്​റ്റേഷനിൽ യാത്രക്കാർക്കുള്ള മേൽപാലത്തി​​ൻെറ നിർമാണം പുരോഗമിക്കുന്നു. സ്​റ്റേഷ​ൻെറ പ്രധാന കവാടത്തിൽനിന്നും റെയിൽവേ കോളനിയുടെ ഭാഗത്തെ കവാടംവരെയുള്ള ​നടപ്പാലമാണ്​ നിർമിക്കുന്നത്​. പാലത്തി​ൻെറ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി. രണ്ട്​ മുതൽ അഞ്ചുവരെ ഫ്ലാറ്റ്​ഫോമുക​ളെ ബന്ധിപ്പിച്ച്​ വേറെ മേൽപാലം ഉണ്ടെങ്കിലും ഇരു പ്രവേശന കവാടങ്ങളേയും ബന്ധിപ്പിച്ച്​ നിലവിൽ ഇടുങ്ങിയ ഒരു പാലമേയുള്ളു. 60 മീറ്റർ നീളത്തിലും ആറ്​ അടി വീതിയിലുമുള്ളതാണ്​ പുതിയ മേൽപാലം. സ്​റ്റേഷൻ നവീകരണത്തി​ൻെറ ഭാഗമായുള്ള പ്രവൃത്തിയാണിത്​. pewrail ഒലവക്കോട്​ റെയിൽവേ സ്​റ്റേഷനിൽ നിർമിക്കുന്ന മേൽപാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.