വെറ്ററിനറി ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധം

പാലക്കാട്: ജില്ല മൃഗാശുപത്രിയിലെ ഡോ. ജോജു ഡേവിസിനെ മര്‍ദിച്ചതില്‍ പ്രതിഷേധം. ഔദ്യോഗിക കൃത്യനിർവഹണത്തിന് ഒലവക്കോട്ടേക്ക് പോകുന്ന വഴിയിൽ കാവിൽപ്പാട്ട് വെച്ച്​ ഡോക്​ടറുടെ വാഹനം സാമൂഹികദ്രോഹികള്‍ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. സംഭവത്തിൽ കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജില്ല മൃഗാശുപത്രിക്കു മുന്നില്‍ നടന്ന പ്രതിഷേധം ജില്ല പ്രസിഡൻറ്​ ജെ. ബിന്ദു ഉദ്​ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഡോ. ജയൻ, ജില്ല കമ്മിറ്റി അംഗം ഡോ. അഞ്ജു അന്ന ജയിംസ്, ഡോ. ശ്രീഹരി, ഡോ. കെ.എം. രവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.