വയോധികക്ക് തുണയായി പൊലീസ്

കൂറ്റനാട്: അനാഥയായ വയോധികക്ക് സംരക്ഷണം ഏറ്റെടുത്ത് തൃത്താല പൊലീസ്. ഞാങ്ങാട്ടിരി ഒടിയന്‍പടിയിൽ പ്രേമയെ (64) കഴിഞ്ഞദിവസം ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ഷെമീറലി, ജിജോമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് കൊടങ്ങല്ലൂര്‍ ദയ കേന്ദ്രത്തിലേക്ക് മാറ്റി. സ്വകാര്യവ്യക്തി ആംബുലന്‍സ് സൗജന്യമായി വിട്ടുകൊടുത്തു. ------------------------- ജനസേവന കേന്ദ്രത്തിൽ പൂട്ടുതകർത്ത് മോഷണം ലെക്കിടി: ലെക്കിടി കൂട്ടുപാതയിലെ ജനസേവന കേന്ദ്രത്തിൽ മോഷണം. കൂട്ടുപ്പാതയിലെ ജെ.കെ. ടവറിലുള്ള പേരൂർ പാറപ്പള്ളം സ്വദേശി സുമേഷിൻെറ ഇ-മിത്രം ജനസേവന കേന്ദ്രത്തിലാണ് ഷട്ടറി​ൻെറ പുട്ടുതകർത്ത് മോഷണം. 1500 രൂപ കവർന്നു. ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി. pew moshanam മോഷണം നടന്ന ലെക്കിടി കൂട്ടുപാതയിലെ ജനസേവന കേന്ദ്രം -------------------------------- പാതയോരത്ത് ബാർബർ ഷോപ്പിൽനിന്നുള്ള മാലിന്യം തള്ളി കോട്ടായി: പാതയോരത്ത് ബാർബർ ഷോപ്പിലെ മുടിയും തുണികളും തള്ളിയതിൽ പ്രതിഷേധം. കോട്ടായി-പൂടൂർ-പാലക്കാട് പ്രധാനപാതയിൽ ഓടനൂരിനും കരിയങ്കോടിനും ഇടക്ക് ഒഴിഞ്ഞ സ്ഥലത്താണ് പാതയോരത്ത് മുടിയും തുണികളും തള്ളിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമായി. നിയമനടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കോട്ടായി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. pew shope waste പാതയോരത്ത് തള്ളിയ മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.