ആശ്വാസം; ജനശതാബ്​ദി പതിവ് പോലെ സർവിസ് തുടരും

തിരൂർ: സംസ്ഥാനത്തിനും മലപ്പുറം ജില്ലക്കും ആശ്വാസമായി ജനശതാബ്​ദി സാധാരണ പോലെ സർവിസ് തുടരും. കോവിഡിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലം ജനശതാബ്​ദി ഉൾപ്പെടെ ട്രെയിൻ സർവിസുകൾ അധികൃതർ നിർത്താനൊരുങ്ങുകയാണെന്ന്​ വാർത്ത വന്നിരുന്നു. ഇതിനെതിരെ ജനപ്രതിനിധികളും യാത്രക്കാരും സംഘടനകളും രംഗത്തുവരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ജില്ലയിലെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന ജനശതാബ്​ദി സർവിസ് പതിവുപോലെ തുടരാൻ തീരുമാനിച്ചത്. തിരൂരിൽനിന്ന് തലസ്ഥാനത്തേക്ക് നിരവധി യാത്രക്കാരാണ് ജനശതാബ്​ദിയെ ആശ്രയിക്കുന്നത്. മലപ്പുറം ജില്ലയിൽ തിരൂരിൽ മാത്രമാണ് ഈ ​െട്രയിനിന്​ സ്​റ്റോപ്പുള്ളത്. കോവിഡും ലോക് ഡൗണും മൂലം പൊതുഗതാഗത യാത്രകൾ പലരും ഉപേക്ഷിച്ചതാണ് റെയിൽവേയെയും പ്രതിസന്ധിയിലാക്കിയത്. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ ട്രെയിൻ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് കണക്കുകളിൽനിന്ന് വ്യക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.