ബൈക്ക് മോഷ്​ടാവിനെ കണ്ടെത്താനായില്ല

ഷൊർണൂർ: ബൈക്ക് മോഷ്​ടിച്ച് വഴിയിലുപേക്ഷിച്ച് കടന്ന മോഷ്​ടാവിനെ കണ്ടെത്താനായില്ല. ആഗസ്​റ്റ്​ 21നാണ് പൊതുവാൾ ജങ്​ഷന് സമീപം ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്്ടിച്ചത്. ബൈക്ക് തകരാറിലായതോടെ സമീപത്ത് ഉപേക്ഷിച്ച് പോവുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. ഷൊർണൂരിലും പരിസരങ്ങളിലും ബൈക്ക് മോഷണം ഇടക്കിടെ നടക്കുന്നതിനാൽ ഈ ദൃശ്യത്തിലെ ആളെ കണ്ടെത്താൻ പോലീസ് അ​േന്വഷണം ഊർജിതമാക്കിയിട്ടുണ്ട്. ചിത്രത്തിൽ കാണുന്നയാളെക്കുറിച്ച് അറിയുന്നവർ ഷൊർണൂർ പോലീസിനെ വിവരമറിയിക്കണമെന്ന്​ അധികൃതർ ആവശ്യപ്പെട്ടു. pew cctv ബൈക്ക് കടത്താൻ ശ്രമിച്ചയാളുടെ സി.സി.ടി.വി. ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.