പ്രധാന പാത അടച്ചത് കൂറ്റൻ കല്ലുകൾ ഉപയോഗിച്ച്; പ്രതിഷേധം കനത്തപ്പോൾ ബാരിക്കേഡാക്കി

ചമ്രവട്ടം ​െറഗുലേറ്ററിന്​ സമീപ​മാണ്​ ദീർഘദൂര റോഡ്​ അടച്ചത്​ പൊന്നാനി: ട്രിപ്പിൾ ലോക്ഡൗണിനെത്തുടർന്ന് സംസ്ഥാനപാതകളിൽ കൂറ്റൻ കല്ലുകളും ഹോളോ ബ്രിക്​സും ഉപയോഗിച്ച്​ റോഡ്​ അടച്ച് പൊലീസ്. ആംബുലൻസുപോലും കടത്തിവിടാത്തതിനെത്തുടർന്ന്​ പ്രതിഷേധം കനത്തതോടെ ബാരിക്കേഡ് സ്ഥാപിച്ച് തടിയൂരി. ചമ്രവട്ടം ​െറഗുലേറ്ററിന്​ സമീപ​മാണ്​ കല്ലുകൾ നിരത്തി​ റോഡ്​ അടച്ചത്​. തിരൂരിൽനിന്ന്​ പൊന്നാനിയിലേക്ക് എളുപ്പമാർഗം എത്താനാവുന്ന ഈ പാത കോഴിക്കോട്ടുനിന്ന്​ പൊന്നാനി വഴി ഗുരുവായൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക്​ പോകുന്ന റോഡുമാണ്​​. പാലത്തി​ൻെറ തിരൂർ ഭാഗത്ത് വലിയ കല്ലുകളിട്ട് അടച്ചതിനൊപ്പം, പൊന്നാനി ഭാഗത്ത് മാർഗതടസ്സവും സൃഷ്​ടിച്ചു. ബുധനാഴ്ചയാണ് പൊലീസ് പൊന്നാനി താലൂക്കിലെ പ്രധാന റോഡുകളടക്കം അടച്ചത്. തൃശൂർ-മലപ്പുറം അതിർത്തിയായ വന്നേരിയിലെ പ്രധാന റോഡ്​ സിമൻറ്​ കട്ടകളുപയോഗിച്ചാണ് അടച്ചത്. മൂന്നുദിവസം ജനം ദുരിതമനുഭവിച്ച ശേഷം കടുത്ത പ്രതിഷേധമുണ്ടായപ്പോൾ വെള്ളിയാഴ്ച വൈകീട്ട് പാറക്കല്ലുകൾ മാറ്റി ബാരിക്കേഡുകൾ സ്ഥാപിച്ചു. ആവശ്യത്തിന് ബാരിക്കേഡുകളില്ലാത്തതിനാലാണ് കൂറ്റൻ കല്ലുകൾ ഉപയോഗിച്ച് അടച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ഊടുവഴികളിലും ഗ്രാമീണ റോഡുകളിലും മണ്ണിട്ടടച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ സ്പീക്കർ പി. ​ശ്രീരാമകൃഷ്​ണ​ൻെറ നിർദേശത്തെത്തുടർന്ന് രാത്രി തന്നെ നീക്കംചെയ്തു. പകരം മുളകൾ സ്ഥാപിച്ചാണ് വഴികളടച്ചത്. m3 ponnani chamravattom palam kallukondu adachapole പൊന്നാനി ചമ്രവട്ടം പാലം കൂറ്റൻ കല്ലുകൾ വെച്ച് അടച്ചപ്പോൾ m3 ponnani chamravattom palam police barikkedu sthapikkunnu പ്രതിഷേധമുയർന്നതിനെത്തുടർന്ന്​ ബാരിക്കേഡ് സ്ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.