കമ്പനിക്കടവ് കടപ്പുറത്ത് കര്‍ശന നിയന്ത്രണം

കയ്പമംഗലം: കോവിഡ് സമൂഹവ്യാപനം തടയുന്നതി​ൻെറ ഭാഗമായി കൂരിക്കുഴി . കറി വെക്കാനുള്ള മീന്‍ വാങ്ങാനും മത്സ്യലേലം കാണാനുമായി ജനങ്ങള്‍ കടപ്പുറത്തെത്തുന്നത് തടയും. കഴിഞ്ഞ ദിവസം മുതല്‍ മീന്‍ ലഭ്യത കൂടിയതിനെതുടര്‍ന്ന് തിരക്കും വര്‍ധിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡൻറും ഫിഷറീസ് ഉദ്യോഗസ്ഥരും വിവിധ മത്സ്യത്തൊഴിലാളി പ്രതിനിധികളും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. ഇപ്പോള്‍ കടപ്പുറത്ത് നടന്നുകൊണ്ടിരിക്കുന്ന മത്സ്യലേലം വ്യാഴാഴ്ച മുതല്‍ യൂട്ടിലിറ്റി സൻെററിലേക്ക്​ മാറ്റും. തിരക്ക് നിയന്ത്രിക്കാനായി പഞ്ചായത്തും പൊലീസും ചേര്‍ന്ന് അഞ്ച് വളൻറിയര്‍മാരെ കടപ്പുറത്ത് നിയോഗിക്കും. മത്സ്യം ലേലം എടുക്കാനായി ടോക്കണ്‍ ലഭിച്ച കച്ചവടക്കാര്‍ നിശ്ചിതസമയം കഴിഞ്ഞാല്‍ കടപ്പുറത്തുനിന്നും മടങ്ങണം. പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. സുരേഷ് ബാബു, ഫിഷറീസ് അസി. ഡയറക്ടര്‍ ജയന്തി, ഫിഷറീസ് ഇന്‍സ്പ്‌കെടര്‍ സുരേഷ്, സിമി റോസ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. മിനിയേച്ചർ രൂപങ്ങളിലൂടെ വിസ്മയക്കാഴ്ചയൊരുക്കി പ്രവാസി ചെന്ത്രാപ്പിന്നി: കരകൗശല നിർമാണത്തിൽ കഴിവുതെളിയിച്ച് മിനിയേച്ചർ രൂപങ്ങളിലൂടെ വിസ്മയക്കാഴ്ചയൊരുക്കുകയാണ് പ്രവാസിയായ ബാബു. കോവിഡ് മൂലം ജോലി നഷ്​ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾക്ക് ഉപജീവനത്തിനുള്ള മാർഗം കണ്ടെത്താൻ വഴികാട്ടി കൂടിയാവുകയാണിദ്ദേഹം. മാർച്ചിൽ ദു​ൈബയിലെ ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് എടത്തിരുത്തി പൈനൂർ സ്വദേശിയായ തൂശാലി വീട്ടിൽ ബാബു എന്ന 50കാരൻ. അവധി കഴിഞ്ഞ് തിരിച്ചുപോകാൻ കഴിയാതെ വന്നപ്പോൾ കുലത്തൊഴിലിൽ ഒരു പരീക്ഷണം നടത്താനായി തീരുമാനം. വീട്ടിൽ വിറകിനായി മാറ്റിവെച്ച മരക്കഷ്ണങ്ങളിൽ വഞ്ചികളുടെ വത്യസ്ത മാതൃകകൾ കൊത്തിയുണ്ടാക്കിയായിരുന്നു തുടക്കം. ചുണ്ടൻവള്ളം, ഹൗസ് ബോട്ട്, കൊതുമ്പുവള്ളം, കെട്ടുവഞ്ചി തുടങ്ങിയവയുടെ വിസ്മയിപ്പിക്കുന്ന മിനിയേച്ചറുകളും കലാരൂപങ്ങളുടെ മാതൃകകളുമെല്ലാം വീടിനുള്ളിൽ നിറഞ്ഞു കഴിഞ്ഞു. ഇവ സ്വന്തമാക്കാൻ ആവശ്യക്കാരും തേടിയെത്തുന്നുണ്ട്. ഭാര്യയും വിദ്യാർഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തി​ൻെറ പൂർണ പിന്തുണയും ഉണ്ട്. ഫോട്ടോ tk chendrapinny babu, tk chendrapinny babu2 ബാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.