സംസ്കരിച്ച മാംസം കൊള്ളയടിച്ച സംഭവം: ഒരാൾ കൂടി പിടിയിൽ

attn chn സംസ്കരിച്ച മാംസം കൊള്ളയടിച്ച സംഭവം: ഒരാൾകൂടി പിടിയിൽ ചാലക്കുടി: കൊരട്ടി ചിറങ്ങരയിൽ 60 ലക്ഷത്തിൽപരം രൂപയുടെ സംസ്കരിച്ച മാംസം കൊള്ളയടിച്ച സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. എറണാകുളം മേയ്ക്കാട് വില്ലേജ് ചെറുവാപ്പാലശ്ശേരി പാറക്കവീട്ടിൽ നൈജോയാണ് ​(23) അറസ്​റ്റിലായത്. കഴിഞ്ഞവർഷം ജൂലൈയിൽ കൊച്ചിയിൽനിന്ന്​ ഹൈദരാബാദിലേക്ക് കൊണ്ടുപോയ ഒരു ലോഡ് സംസ്കരിച്ച മാംസം ഡ്രൈവ​െറയും സഹായിയെയും തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചിരുന്നു. സിനിമ സെറ്റുകളിൽ താരങ്ങൾക്ക് സുരക്ഷയൊരുക്കുന്ന ജോലി ചെയ്തിരുന്ന നൈജോ ലോക്ഡൗണിനെ തുടർന്ന് പെയിൻറിങ്​ ജോലിക്ക് പോകുകയായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷി​ൻെറ നേതൃത്വത്തിൽ കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്.ഐ രാമു ബാലചന്ദ്ര ബോസ്, അഡീഷനൽ എസ്.ഐ സി.കെ. സുരേഷ്, എ.എസ്.ഐമാരായ എം.വി. സെബി, പ്രദീപ്, എസ്​.സി.പി.ഒമാരായ വി.ആർ. രഞ്ജിത്, എ.യു. റെജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ചിത്രം tm chalakudy prathi naijo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.