പരിയാരം പഞ്ചായത്തിൽ പ്രസിഡൻറിനെതിരെ പ്രതിഷേധം

പരിയാരം പഞ്ചായത്ത്​ പ്രസിഡൻറിനെതിരെ പ്രതിഷേധം ചാലക്കുടി: പരിയാരം ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറി​ൻെറ ഏകാധിപത്യത്തിനും സ്വജനപക്ഷപാതത്തിനും അനാസ്ഥയ്ക്കുമെതിരെ പ്രതിഷേധം ശക്തം. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ കഴിഞ്ഞദിവസം ചേർന്ന ഭരണസമിതി യോഗത്തിൽ നിന്നും ഘടകകക്ഷിയായ സി.പി.ഐ അംഗങ്ങൾ ഇറങ്ങിപോയിരുന്നു. ഓൺലൈൻ പഠനത്തിന് എം.എൽ.എ അനുവദിച്ച ടി.വി വിതരണത്തിലെ അപാകതകളിലും മണ്ണ് മാഫിയയെ സഹായിക്കുന്ന സി.പി.എം പ്രസിഡൻറി​ൻെറ നിലപാടുകളിലും പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പ്രസിഡൻറ്​ ഘടകകക്ഷിയെ അവഗണിച്ചുള്ള നീക്കമാണ് കഴിഞ്ഞ കുറച്ചുനാളുകളായി തുടരുന്നതെന്നാണ്​ സി.പി.ഐ അംഗങ്ങളുടെ ആരോപണം. സി.പി.ഐ അംഗങ്ങളായ പഞ്ചായത്ത്​ വൈസ് പ്രസിഡൻറ്​ ഷൈനി അശോകനും സിന്ധു ഷോജനും അടക്കമുള്ളവരാണ് ഇറങ്ങിപോയത്. ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എസ്.സി കോളനികൾക്ക് മൂന്ന്​ ടെലിവിഷൻ അനുവദിച്ചിരുന്നു. ഇത് വിതരണത്തിന് കൊടുക്കാതെ പ്രസിഡൻറി​ൻെറ മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു ടി.വി വാർഡ് 12ലേക്കായിരുന്നു. എന്നാൽ ടി.വി കൊണ്ടുപോകാൻ അനുവാദം ചോദിച്ചപ്പോൾ പ്രസിഡൻറ്​ തടസ്സപ്പെടുത്തുകയായിരു​െന്നന്ന് സി.പി.ഐ അംഗങ്ങൾ പറയുന്നു. ഈ ടി.വി അംഗത്തോട് പറയാതെ കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കൊടുത്തതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. ടി.വി വാർഡിലെ വിജ്ഞാനവാടിയിൽ സ്ഥാപിക്കുകയും ഡി.വൈ.എഫ്.ഐയുടെ എഫ്.ബി പേജിൽ ചിത്രീകരിക്കുകയും ചെയ്തു. പത്താം വാർഡിലെ കോൺഗ്രസ് അംഗം അറിയാതെ രണ്ടാമത്തെ ടി.വി.യും ഡി.വൈ.എഫ്.ഐക്കാർക്ക് എടുത്തുകൊടുക്കുകയും ചെയ്തിരുന്നു. ഇതിൽ കോൺഗ്രസ് അംഗങ്ങളും പ്രതിഷേധം ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.