സൗജന്യ റേഷനരിയിൽ ചെള്ളും എലിക്കാഷ്​ഠവും

അരി തിരിച്ചയച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്​ തൃശൂർ: കേന്ദ്ര സർക്കാറി​​​​ൻെറ . ലീഗൽ മെട്രോളജിയും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തിയ അരി തിരിച്ചയച്ചു. മണ്ണുത്തി മുല്ലക്കരയിലെ എ.ആർ.ഡി 354 റേഷൻ കടയിലേക്ക് സപ്ലൈകോ വിതരണം നടത്തിയ കേന്ദ്ര സർക്കാറിൻെറ സൗജന്യ റേഷനരിയിലാണ്​ ​െചള്ളും എലിക്കാഷ്​ഠവും കണ്ടെത്തിയത്​. ഫുഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തി അരി നശിപ്പിക്കാൻ ജില്ല സപ്ലൈ ഓഫിസർക്ക്​ നിർദേശം നൽകി. പിടികൂടിയ അരി കാക്കനാട് ലാബിലേക്ക് പരിശോധനക്ക്​ അയച്ചു. നിരന്തരം തൂക്കത്തിൽ വെട്ടിപ്പ് നടത്തി ഈ കടയിലേക്ക് ഭക്ഷ്യധാന്യങ്ങൾ വാതിൽപടി വിതരണം സപ്ലൈകോ നടത്തുന്നുവെന്ന പരാതിയിൽ ലീഗൽ മെട്രോളജി വകുപ്പും പരിശോധന നടത്തി. രണ്ടു ചാക്ക് അരി ഇറക്കി ഉദ്യോഗസ്ഥർ തൂക്കം നേക്കിയപ്പോൾ 50 കിലോക്ക്​​ പകരം അരി 47 കിലോയാണ്​ കണ്ടെത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാർ കൊറോണ കാലത്ത് റേഷൻ ഭക്ഷ്യധാന്യങ്ങൾ തൂക്കുറവിലാണ് സപ്ലൈകോ വിതരണം നടത്തുന്നത്. പരാതിയിൽ കലക്​ടർ രണ്ടുതവണ ജില്ല സപ്ലൈ ഓഫിറോട് റിപ്പോർട്ട് ആവശ്യപ്പെ​ട്ടെങ്കിലും നൽകിയില്ല. നേര​േത്ത ഈ റേഷൻ കടയിൽ ചെള്ളുള്ള അരി വിതരണം നടത്തിയ സപ്ലൈകോ റോഷൻ കടക്കാരനോട് പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമം നടത്തിയയിനെ തുടന്നാണ് 'നേർക്കാഴ്ച' സമതിയും നാട്ടുകാരും സംഘടിച്ച് ലീഗൽ മെട്രോളജി വകുപ്പിനെയും ഭക്ഷ്യസുരക്ഷ വകുപ്പിനെയും അറിയിച്ച് പരിശോധന നടത്തിയത്. റേഷൻ കടയിലെ ഭക്ഷ്യധാന്യം തിരിച്ചയച്ചതിനെ തുടർന്ന് സമവായ ചർച്ചകൾ നടത്താൻ വിതരണ കരാറുകാ​ൻെറ പ്രതിനിധി റേഷൻ കടയിൽ എത്തിയിരുന്നു. സമവായ ചർച്ചകൾക്ക്​ വഴങ്ങാതെ വന്നതോശട സമ്മർദ ശ്രമങ്ങളും നടത്തുന്നതായും ആരോപണമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.