യൂറിയ കലർത്തിയ പാൽ; അതിർത്തി കടന്ന്​ അ​നാരോഗ്യം

box ചിറ്റൂർ: ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനകളിൽ തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് വന്നിരുന്ന മായം കലർന്ന പാൽ പിടികൂടി. പ്രാഥമിക പരിശോധനകളിൽ പാലിന്റെ കൊഴുപ്പിതര പദാർഥങ്ങളുടെ അളവ് വർധിപ്പിക്കാനായി യൂറിയ കലർത്തിയതായി കണ്ടെത്തി. 12750 ലിറ്റർ പാലാണ് പിടികൂടിയത്. ഭക്ഷ്യ സുരക്ഷ നിയമപ്രകാരം സ്റ്റാറ്റ്യൂട്ടറി സാമ്പിൾ എടുക്കാനും തുടർനടപടികൾ സ്വീകരിക്കാനുമുള്ള അധികാരം ഭക്ഷ്യ സുരക്ഷ വകുപ്പിന് ആയതിനാൽ പാലിന്റെ കൂടുതൽ പരിശോധനകൾക്കും തുടർനടപടികൾക്കുമായി മിൽക്ക് ടാങ്കർ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറിയതായി ക്ഷീര വികസന ഓഫിസർ സി.എം. അഭിൻ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് കൂടുതൽ പാൽ കേരളത്തിലേക്ക് എത്താൻ സാധ്യത ഉള്ളതിനാൽ പരിശോധനകൾ കൂടുതൽ ഊർജിതമാക്കിയതായി ജില്ല ക്വാളിറ്റി കൺട്രോൾ ഓഫിസർ അറിയിച്ചു. ക്ഷീര വികസന ഓഫിസർ സി.എം. അഭിൻ, അനലിസ്റ്റ് ട്രെയിനി അക്ഷയ, എബിൻ, പ്രിയേഷ്, ശാന്തകുമാരി എന്നിവരടങ്ങിയ സംഘമാണ്​ പരിശോധന നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.