ബസുകൾക്കിടയിലേക്ക് ഓട്ടോ ഇടിച്ചു കയറി

ബസുകൾക്കിടയിലേക്ക് ഓട്ടോ ഇടിച്ചുകയറി അലനല്ലൂർ: ഉണ്ണിയാൽ ചന്തക്കുന്നിൽ ബസുകൾക്കിടയിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. എടത്തനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയാണ് ഇതേ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്‍റെയും എതിരെ വന്ന ബസിന്‍റെയും ഇടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഓട്ടോഡ്രൈവർ തടിയംപറമ്പ് സ്വദേശി ചള്ളപ്പുറത്ത് കുഞ്ഞലവി, യാത്രക്കാരൻ കാരാടൻ ഉമ്മർ എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ഓട്ടോക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തെത്തുടർന്ന് ഉണ്ണിയാൽ-എടത്തനാട്ടുകര റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഫോട്ടോ: ഉണ്ണിയാൽ ചന്തക്കുന്നിൽ ബസുകൾക്കിടയിലേക്ക് ഓട്ടോ ഇടിച്ചുകയറിയ നിലയിൽ PEW ALN 1 Bus auto accident.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.