ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

കുഴൽമന്ദം: യൂത്ത്‌ കോൺഗ്രസ് കുഴൽമന്ദം മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനം വിവിധ വാർഡുകളിൽ ആചരിച്ചു. കുഴൽമന്ദം ചന്തപ്പുരയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ ഐ.സി. ബോസ് പതാക ഉയർത്തി. വെള്ളപ്പാറയിൽ യൂത്ത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഫെബിനും ചിതലിപ്പാലത്ത്, യൂത്ത്‌ കോൺഗ്രസ് ജില്ല സെക്രട്ടറി പ്രതീഷ് മാധവൻ, കളപ്പെട്ടി പാങ്കുള്ളത്ത് യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. ഷെമീർ മഞ്ഞാടി എന്നിവർ പതാക ഉയർത്തി. വിവിധ ഭാഗങ്ങളിൽ നടന്ന ചടങ്ങിൽ കെ. അജാസ്, എ. ജാഫർ, യു. സുരേഷ്, കെ.എസ്. ജീജോ, എൽ. ജഗദീഷ് നൊച്ചുള്ളി, സി. സുനിൽകുമാർ, എൻ. വിവേക്‌, ആകാശ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.