ഹിരോഷിമ, നാഗസാക്കി ദിനം ആചരിച്ചു

പട്ടാമ്പി: നടുവട്ടം രായിരനെല്ലൂർ എ.യു.പി സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു. ലോകസമാധാനത്തിനായി വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രാവുകളെ ആകാശത്തേക്ക് പറത്തിയാണ് ആചരിച്ചത്. മൂന്നാം ക്ലാസ് വിദ്യാർഥിയായ അഭിമന്യുവാണ് സ്കൂളിലേക്ക് പ്രാവുകളെ കൊണ്ടുവന്നത്. യുദ്ധത്തിനെതിരായി വിവിധതരത്തിലുള്ള പോസ്റ്ററുകളും തയാറാക്കി. പ്രധാനാധ്യാപിക സി. നാൻസി ജോസഫ്, സ്കൂൾ മാനേജർ കെ.കെ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. അധ്യാപകരായ പി. സക്കറിയ, കെ. ഗീവസ് രാജൻ, കെ.ടി. ഷംല, ജെ. ഹരിത എന്നിവർ നേതൃത്വം നൽകി. ഫോട്ടോ pewptb 0101നടുവട്ടം രായിരനെല്ലൂർ എ.യു.പി സ്കൂളിൽ പ്രാവുകളെ പറത്തി ഹിരോഷിമ, നാഗസാക്കി ദിനം ആചരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.