ഗുഡ്സ് ഓട്ടോ മരത്തിലിടിച്ച് ഒരാൾക്ക് പരിക്ക്

കല്ലടിക്കോട്: ഗുഡ്സ് ഓട്ടോ മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. വിയ്യക്കുർശ്ശി ചക്കാലക്കുന്നേൽ അബ്ദുൽ ഷമീറിനാണ് (33) പരിക്ക്. ഇയാളെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഷഹ്ബാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് കച്ചേരിപ്പടിയിൽ ബുധനാഴ്ച രാവിലെ ഒമ്പതരക്കാണ് സംഭവം. ഇതേ ഗുഡ്സ് ഓട്ടോ ഇടക്കുർശ്ശിയിൽ ജീപ്പിലിടിച്ച് നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് ജീപ്പിലുള്ളവർ ഈ വാഹനം പിന്തുടർന്നിരുന്നു. പാലക്കാട് ഭാഗത്തുനിന്ന് വരുന്ന ജീപ്പിൽ എതിരെ വന്ന ഗുഡ്സ് ഇടിച്ചാണ് ആദ്യം ഉണ്ടായ അപകടം. പടം) KLKD Kacheri padi 1 കരിമ്പ കച്ചേരിപ്പടിയിൽ അപകടത്തിൽപ്പെട്ട ഗുഡ്സ് ഓട്ടോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.