ആനക്കര: എം.ടിയുടെ കഥകളില്‍ നിറഞ്ഞുനിന്ന കൂടല്ലൂരിലെ പകിടകളി മത്സരത്തില്‍ മോസ്കോ ഇരിമ്പിളിയം ഒന്നാം സ്ഥാനവും ടൗൺ ടീം തെക്കുമ്പാടം രണ്ടാം സ്ഥാനവും നേടി. കൂടല്ലൂർ പകിടകളി സംഘം സംഘടിപ്പിച്ച അഖില കേരള പകിടകളി മത്സരത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി 64 പകിടകളി സംഘങ്ങളാണ് മാറ്റുരച്ചത്. സമ്മാനദാന സദസ്സ് സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പി. മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി. ഗീത, ഗ്രാമപഞ്ചായത്ത് അംഗം ടി. സാലിഹ്, വി.വി. നാരായണൻ, ഹമീദ് തത്താത്ത്, സി. അബ്ദു, ഡോ. ഹുറൈർ കുട്ടി, ഇ. പരമേശ്വരൻ, പി.കെ. വേലായുധൻ, ജയരാജൻ ചെമ്പ്രശ്ശേരി, സുരേഷ് പുൽപ്പറ്റ, ജി.വി. ദേവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.