എസ്.എസ്.എഫ് ഡിവിഷൻ സാഹിത്യോത്സവം സമാപിച്ചു

ചെർപ്പുളശ്ശേരി: മോളൂർ മഅ്ദിൻ മസ്വാലിഹിൽ നടന്ന എസ്.എസ്.എഫ് ചെർപ്പുളശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. ആറ് സെക്ടറുകളിൽനിന്നായി മുന്നൂറിലേറെ പ്രതിഭകൾ മാറ്റുരച്ച പരിപാടിയിൽ മാരായമംഗലം സെക്ടർ ജേതാക്കളായി. ചെർപ്പുളശ്ശേരി, നെല്ലായ സെക്ടറുകൾ രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ വീരമംഗലം സെക്ടർ മൂന്നാം സ്ഥാനം നേടി. മാരായമംഗലം സെക്ടറിലെ കെ. അനീസ് റഹ്മാൻ, കെ. ഷംനാദ് എന്നിവർ സർഗപ്രതിഭയും കലാപ്രതിഭയുമായി തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം കേരള മുസ്​ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകര സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.