പട്ടാമ്പി: ഒരുലക്ഷം നവ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയ്ക്ക് പട്ടാമ്പി മണ്ഡലത്തിൽ തുടക്കം. ആദ്യ പടിയായി നവസംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ നൽകിയവരുടെയും സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെയും യോഗം മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ നടന്നു. ഒരു ലക്ഷം സംരംഭങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും അപേക്ഷിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുകയാണ്. സെമിനാറുകൾ സംഘടിപ്പിച്ച് സംരംഭകരാവാൻ താൽപര്യമുള്ളവരെ കണ്ടെത്തുന്നതിന് പഞ്ചായത്തുകളിൽ ഒന്നും മുനിസിപ്പാലിറ്റികളിൽ രണ്ട് വീതവും ഇന്റെൺ സുകളെ..... നിയമിച്ചിട്ടുണ്ട്. സംരംഭകരുടെ സംശയങ്ങൾ ദൂരീകരിക്കുകയും ആശങ്കകൾ പരിഹരിക്കുകയുമാണ് ഇവരുടെ ദൗത്യം. ആശയങ്ങളെ പ്രോജക്ട് രൂപത്തിലാക്കാനുള്ള സഹായവും ഇവരിലൂടെ സംരംഭകർക്ക് ലഭിക്കും. സ്വകാര്യ വ്യവസായ പാർക്കുകളും ചെറുകിട സംരംഭങ്ങളും പരമാവധി പ്രോത്സാഹിപ്പിക്കുകയും സബ്സിഡി ലഭ്യമാക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇത്തരത്തിലുള്ള സ്കീമുകളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനായുള്ള പ്രചാരണങ്ങളും ഇതോടൊപ്പം വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ വ്യവസായ മന്ത്രി ഒരോ മണ്ഡലത്തിലുമെത്തി സംരംഭകരോട് ആശയ വിനിമയം നടത്തി സംരംഭങ്ങൾ കുറ്റമറ്റതാക്കാനുള്ള നിർദേശങ്ങൾ നടത്തുമെന്നുള്ള പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.