യൂനിറ്റ് കൺവെൻഷൻ

പാലക്കാട്: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ പാലക്കാട് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ റസാഖ് അധ്യക്ഷത വഹിച്ചു. പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ കുട്ടികളെ ജില്ല സെക്രട്ടറി പി.എം. ഷിനോജ് റഹ്മാനും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖും അനുമോദിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ മുതിർന്ന ഹോട്ടൽ ഉടമകളെ പൊന്നാട അണിയിച്ചു. ജില്ല വർക്കിങ്​ പ്രസിഡന്റ് കെ.പി. ജയപ്രകാശ്, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി എ. ജബ്ബാർ അലി, മുൻ കൗൺസിലർ രാജേശ്വരി, ജില്ല പ്രസിഡന്റ് സി. സന്തോഷ്, ജില്ല ഭാരവാഹികളായ ഇ.എ. നാസർ, പി. അപ്പാരു, അഷ്റഫ് മൊട്ടമ്മൽ, കുഞ്ചപ്പൻ, എം. സദാശിവൻ, നാസർ ചില്ലീസ്, കെ.എം. രാജൻ, കെ.എം. ഷാജി, പി. അബ്ദുൽ ഹക്കീം, നടരാജൻ, ജി. അച്യുതൻ, സി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. (പടം. pew hotel. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.