വോളിബാള്‍ ടീം സെലക്ഷന്‍

പാലക്കാട്: സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 10 വരെ ഗുജറാത്തില്‍ നടക്കുന്ന 36ാമത് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുള്ള സംസ്ഥാന പുരുഷ/വനിത വോളിബാള്‍ ടീമിന്റെ ഓപണ്‍ സെലക്ഷന്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം ഏഴിന് രാവിലെ എട്ട് മുതല്‍ കൊച്ചിന്‍ റിഫൈനറി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്നു. താൽപര്യമുള്ളവര്‍ രാവിലെ ഏഴിന് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.