പുതുപ്പരിയാരം: അവശനായ വഴിയാത്രക്കാരന് ജനമൈത്രി പൊലീസ് രക്ഷകരായി. പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്ഷനിൽ മഴയത്ത് ബോധരഹിതനായി കിടന്ന മധ്യവയസ്കനെയാണ് ജനമൈത്രി പൊലീസ് പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിച്ചത്. പുതുപ്പരിയാരം പഞ്ചായത്ത് ആംബുലൻസ് നൽകിയിരുന്നു. ഹേമാംബിക നഗർ അഡീഷനൽ എസ്.ഐ കെ. വിജയരാഘവൻ, എ.എസ്.ഐ പി.ടി. ജയമോൻ, ജനമൈത്രി ബീറ്റ് ഓഫിസർ വി. ആറുമുഖൻ, സിവിൽ പൊലീസ് ഓഫിസർ രാംകുമാർ, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. ദാസ്, ആംബുലൻസ് ഡ്രൈവർ സി. സുന്ദരൻ, കണ്ണൻ അല്ലാത്തുപറമ്പ്, വ്യാപാരി പ്രതിനിധികളായ ഷാജി, ഷംസുദീൻ എന്നിവർ നേതൃത്വം നൽകി. ബോധം തെളിഞ്ഞതോടെ ജയപ്രകാശൻ പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരം എന്നാണ് ആശുപത്രി ജീവനക്കാർക്ക് നൽകിയ മേൽവിലാസമെന്ന് പൊലീസ് പറഞ്ഞു. പടം) KL KDJana maitri പുതുപ്പരിയാരത്ത് വഴിയാത്രക്കാരനെ ജനമൈത്രി പൊലീസ് ആശുപത്രിയിലേക്ക് മാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.