ചെർപ്പുളശ്ശേരി: പൊൻമുഖം മലയിൽ പ്രവർത്തിക്കുന്ന ക്വാറി ജനജീവിതത്തിന് ഭീഷണിയാെണന്നും ക്വാറി പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ടും സി.പി.എം ക്വാറിയിലേക്ക് മാർച്ച് നടത്തി. പൊട്ടച്ചിറയിൽ നിന്ന് ആരംഭിച്ച മാർച്ച് തെങ്ങുവളപ്പിലെ ക്വാറിയുടെ പ്രവേശനകവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പൊതുയോഗം മുൻ ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ് ഉദ്ഘാടനം ചെയ്തു. പി.കെ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. സി. ബാബു, ഐ. ഷാജു, കെ. അജേഷ്, കെ.പി. വസന്ത, സി. വിജയകുമാർ, എം.പി. ശിവശങ്കരൻ, എം. വാസുദേവൻ, എ. മുനീർ, കെ.പി. ശശിധരൻ എന്നിവർ സംസാരിച്ചു. (ചിത്രം : പൊൻമുഖം ക്വാറിയിലേക്ക് സി.പി.എം സംഘടിപ്പിച്ച മാർച്ച് pew ch py)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.