ഷൊർണൂർ ഗവ. ആശുപത്രിയിലേക്ക് കോൺഗ്രസ് മാർച്ച് ഷൊർണൂർ: ഷൊർണൂർ ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പ്രതീകാത്മകമായി, സ്ട്രക്ചറിൽ കിടത്തിയ രോഗിയുമായി നടത്തിയ മാർച്ച് ഡി.സി.സി സെക്രട്ടറിയും നഗരസഭാംഗവുമായ ഷൊർണൂർ വിജയൻ ഉദ്ഘാടനം ചെയ്തു. കിടത്തി ചികിത്സക്കുള്ള വാർഡ് ഉടൻ തുറന്ന് കൊടുക്കണമെന്നും മതിയായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നും വിജയൻ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വിജയ് പ്രകാശ് ശങ്കർ അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ. കൃഷ്ണകുമാർ, ടി.കെ. ബഷീർ, ശ്രീകല രാജൻ, മുൻ നഗരസഭാംഗം കെ. ലീല, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു, ടി. മുഹമ്മദ് ആഷിഖ്, വിനോദ് കല്ലായി, ആർ. സുരേഷ് ബാബു, രാജി മോൾ, പി.എ. വാസുദേവൻ, കെ. വിനയകുമാർ എന്നിവർ നേതൃത്വം നൽകി. PEW SRR 1: ഷൊർണൂർ ഗവ. ആശുപത്രിയിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് (പടം ഇ മെയിലിലും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.