മണ്ണൂരിൽ പൊറാട്ടുനാടക പരിശീലനം തുടങ്ങി

മണ്ണൂർ: മണ്ണൂരിൽ പൊറാട്ടുനാടക ജില്ല പരിശീലന കേന്ദ്രത്തിന് തുടക്കം. പൊറാട്ടുനാടക കലയിലെ മുതിർന്ന ആശാൻ തെന്നിലാപുരം പങ്ങൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കേരളശേരി ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മണ്ണൂർ വേലായുധൻ ആശാനെയും തെന്നിലാപുരം പങ്ങൻ ആശാനെയും ആദരിച്ചു. എൻ.ആർ. കുട്ടികൃഷ്ണൻ മുഖ്യാതിഥിയായി. സദനം ശ്യാമളൻ, പറളി ബാലകൃഷ്ണൻ, ചാമുണ്ണി, വേലായുധൻ, വിനോദ്, സി.പി. കൃഷ്ണൻകുട്ടി, മണ്ണൂർ ചന്ദ്രൻ എന്നിവർ സംസാരിച്ചു. തികച്ചും സൗജന്യമായിട്ടാണ് പരിശീലനം. സെന്‍റർ സെക്രട്ടറി മണ്ണൂർ ചന്ദ്രനാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പൊറാട്ടു കളിക്ക് പുറമെ വിവിധ നാടൻ കലകളും പരിശീലിപ്പിക്കുന്നുണ്ട്. ആണുങ്ങൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകിവരുന്നുണ്ട്. മണ്ണൂർ കുണ്ടുകാവിലാണ് പരിശീലന കേന്ദ്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.