ഒറ്റപ്പാലം: 40 ഏക്കറിലേറെ നെൽപാടത്തിന്‍റെ ജലസേചനം ലക്ഷ്യമിട്ട് സ്ഥാപിച്ച . അമ്പലപ്പാറ പഞ്ചായത്തിലെ വീച്ചിപ്പാടം, പുൽപ്പാറ തുടങ്ങിയ പാടശേഖരങ്ങൾക്ക് ഒന്നും രണ്ടും വിളക്ക് അനുഗ്രഹമായിരുന്ന ജലസേചന സംവിധാനമാണ് ഒന്നര പതിറ്റാണ്ടിലേറെയായി നോക്കുകുത്തിയായി തുടരുന്നത്. ബ്ലോക്ക് പഞ്ചായത്ത് കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2002 -03 വർഷത്തിലാണ് ഇറിഗേഷൻ പദ്ധതി സ്ഥാപിതമായത്. തുടർന്ന് രണ്ടു വർഷത്തിലേറെ വരൾച്ചയിൽനിന്നും കർഷകരെ കരകയറ്റിയത് ഈ ജലസേചന പദ്ധതിയാണ്. മോട്ടോർ തകരാറിലായതാണ് ആരംഭ ശൂരത്വം കാട്ടി പദ്ധതിയുടെ നിശ്ചലാവസ്ഥക്ക് ഇടയാക്കിയത്. കുടിശ്ശികയുടെ പേരിൽ കെ.എസ്.ഇ.ബി അതികൃതർ വൈദ്യുതി വിച്ഛേദിച്ചതോടെ പദ്ധതിയുടെ നാശം പൂർത്തിയായി. മോട്ടോർ തകരാർ പരിഹരിച്ചാലും വൈദ്യുതി ലഭ്യമല്ലെന്ന കാരണം പറഞ്ഞ് ബന്ധപ്പെട്ടവർ പിൻവാങ്ങി. ഉണക്കുഭീഷണി നേരിടാനാകാതെ പ്രദേശത്തെ ഭൂരിഭാഗം കർഷകരും നെൽകൃഷിതന്നെ ഉപേക്ഷിച്ചുതുടങ്ങി. കൃഷിച്ചെലവ് കൂടിക്കൂടി വന്നതും നെല്ല് ഉൽപാദനത്തിലെ കമ്മിയും കാട്ടുപന്നി, മയിൽ തുടങ്ങിയവയുടെ ശല്യവും കൃഷിഭൂമി തരിശിടലിന് ആക്കംകൂട്ടി. തിരുണ്ടി തോട് മഴക്കാലത്ത് കരകവിയുന്നതും തോടിന് സമീപമുള്ള വയലുകളിലെ വളക്കൂറുള്ള മണ്ണ് കുത്തൊഴുക്കിൽ നഷ്ടപ്പെടുന്നതും കാരിവീട് പാടശേഖരങ്ങളിലെ കർഷകർക്ക് തലവേദന സൃഷ്ടിക്കുന്നുമുണ്ട്. പഞ്ചായത്തിലെ വീച്ചിപ്പാടം തുടങ്ങിയ ഏതാനും തരിശ് പാടശേഖരങ്ങളിൽ കർഷകരുടെ കൂട്ടായ്മകൾ നിലം പാട്ടത്തിനെടുത്ത് കൃഷി സജീവമാകുന്ന പ്രവർത്തങ്ങൾ നടത്തിവരുന്നുണ്ട്. പഞ്ചായത്തും കൃഷിഭവനും കർഷകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതാണ് ഇവർക്ക് പ്രചോദനം. ഈ സാഹചര്യത്തിൽ ഇറിഗേഷൻ പദ്ധതി പ്രവർത്തനയോഗ്യമാക്കണമെന്ന ആവശ്യവുമായി പ്രദേശത്തെ മറ്റു കർഷകരും രംഗത്ത് വന്നിട്ടുണ്ട്. ഇവർ സമർപ്പിച്ച പരാതിയിൽ അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. PEW_OTP_ 1 മൂച്ചിതോട്ടം തിരുണ്ടി ഇറിഗേഷൻ പദ്ധതിയുടെ പമ്പ്‌ഹൗസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.