മഴ നെന്മാറ മേഖലയിൽ കൃഷിനാശം

മഴ: നെന്മാറ മേഖലയിൽ കൃഷിനാശം കൽച്ചാടി പുഴ കരകവിഞ്ഞു നെന്മാറ: കഴിഞ്ഞദിവത്തെ കനത്ത മഴയെത്തുടർന്ന് കൽച്ചാടിപ്പുഴ കരകവിഞ്ഞു. പുഴയുടെ ഇരുവശത്തെ തോട്ടങ്ങളിൽ വശം ഇടിഞ്ഞു വെള്ളം കയറിയും തെങ്ങ്, റബർ, കമുക് എന്നിവ വ്യാപകമായി വീണും നശിച്ചു. ചള്ളയിലെ ഗോപാലന്‍റെ തോട്ടത്തിലേക്ക് പുഴ ഗതിമാറി ഒഴുകി ഏഴ്​ തെങ്ങും കവുങ്ങുകളും വീണ്​ ഒഴുകി മൂന്നുഭാഗങ്ങളിലായി വെള്ളപ്പാച്ചിലിൽ ഇടിഞ്ഞു. കൽച്ചാടി ജയിംസിന്റെ നിരവധി റബർ മരങ്ങളും മറ്റുമരങ്ങളും വെള്ളം കയറി കടപുഴകി പുഴയിലൂടെ ഒലിച്ചുപോയി. ചള്ളയിൽ ഗോപാലൻ, കുഞ്ഞൻ, ജോർജ്, കല്യാണകണ്ടം ബാലചന്ദ്രൻ എന്നിവരുടെ തെങ്ങിൻ തോപ്പുകളിൽ സൂക്ഷിച്ച 1250 തേങ്ങ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പെരുമാങ്കോട് മോഹൻദാസ്, കോഴിക്കാട് മോഹനൻ, മരുതഞ്ചേരി അഹമ്മദ്കുട്ടി, കല്യാണകണ്ടം ബാബു, സക്കീർ, സിദ്ദീഖ് തുടങ്ങിയ കർഷകരുടെ റബർ മരങ്ങളിലെ ചിരട്ടകളും ഷെഡുകളിലും പുറത്തും സൂക്ഷിച്ച പാത്രങ്ങളും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.