'ചരിത്രോത്സവം' ജില്ലാതല ശിൽപശാല

'ചരിത്രോത്സവം' ജില്ലതല ശിൽപശാല പാലക്കാട്: 75ാം സ്വാതന്ത്ര്യ വാർഷികാഘോഷ ഭാഗമായി ജില്ല ലൈബ്രറി കൗൺസിൽ താരേക്കാട് ഇ. പത്മനാഭൻ സ്മാരക മന്ദിരത്തിൽ 'ചരിത്രോത്സവം' ജില്ലതല ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.കെ. ജയപ്രകാശ് സംസാരിച്ചു. ജില്ല പ്രസിഡന്‍റ്​ ടി.കെ. നാരായണദാസ്​ അധ്യക്ഷത വഹിച്ചു. പ്രഥമ ടി.കെ.ഡി. സ്മാരക പുരസ്കാര ജേതാവ് എം. കാസിം മാസ്റ്റർ, നാഷനൽ മാസ്റ്റേഴ്സ്​ അത്​ലറ്റിക്സ്​ വെള്ളി മെഡൽ ജേതാവ് പി.സി. ഏലിയാമ്മ ടീച്ചർ എന്നിവരെ ആദരിച്ചു. ജില്ല സെക്രട്ടറി പി.എൻ. മോഹനൻ സ്വാഗതവും താലൂക്ക് സെക്രട്ടറി പി.ടി. കുഞ്ഞൻ നന്ദിയും പറഞ്ഞു. പടം. p3 dlc. ജില്ല ലൈബ്രറി കൗൺസിൽ താരേക്കാട് നടത്തിയ ചരിത്രോത്സവം ജില്ലതല ശിൽപശാല സംസ്ഥാന സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.