പ്ലസ് ടുവിന് മുഴുവൻ മാർക്കും നേടി ആര്യനന്ദ

പറളി: പ്ലസ് ടു പരീക്ഷയിൽ 1200ൽ മുഴുവൻ മാർക്കും നേടിയ തിളക്കത്തിൽ ആര്യനന്ദ. പറളി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ആര്യനന്ദ പറളി കിണാവല്ലൂർ, കുന്നത്ത് വീട്ടിൽ സദാശിവൻ-സജിത ദമ്പതികളുടെ ഏകമകളാണ്. എസ്.എസ്.എൽ.സി പരീക്ഷയിലും സമ്പൂർണ എ പ്ലസ് നേടിയിരുന്നു. പ്ലസ് ടു കോമേഴ്സിലാണ് 1200 മാർക്ക് നേടി ഒന്നാമതെത്തിയത്. പറളി ചെക്ക്പോസ്റ്റിൽ വ്യാപാരിയാണ് സദാശിവൻ. സജിത വീട്ടമ്മയാണ്. ആര്യനന്ദയുടെ നേട്ടത്തിൽ വീട്ടുകാരും നാട്ടുകാരും സന്തോഷത്തിലാണ്. ബി.കോമിന് ചേർന്ന് സി.എ ബിരുദം നേടാനാണ് ഭാവി പരിപാടിയെന്ന് ആര്യനന്ദ പറഞ്ഞു. PE- PRY - 2 കെ.എസ്. ആര്യനന്ദ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.